കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക്

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നു. അതിൽ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി 2025 ജനുവരിയില്‍ പൂർത്തിയാവും.
ഒൻപത് സ്റ്റേഷനുകളില്‍ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതല്‍ തുക അനുവദിച്ചത് കണ്ണൂരിലാണ്. 31.23 കോടി രൂപ. എന്നാല്‍ അവസാന നിമിഷം പദ്ധതിയില്‍ ഉള്‍പ്പെട്ട കണ്ണൂരില്‍ പ്രവൃത്തി തുടങ്ങിയിട്ടില്ല.

സ്റ്റേഷൻ വികസനത്തിനൊപ്പം വാണിജ്യ സമുച്ചയങ്ങളും ഉയരും.

.ഇന്ത്യയിലെ 1309 റെയില്‍വേ സ്റ്റേഷനുകളില്‍ 508 ഇടത്ത് നവീകരണം അതിവേഗത്തിലാണ്. കേരളത്തില്‍ രണ്ടു ഡിവിഷനുകളിലായി 30 സ്റ്റേഷനുകളുണ്ട്. പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളില്‍ 249 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. കുറഞ്ഞ ചെലവില്‍ സ്റ്റേഷന്റെ പുനർവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. അനാവശ്യ/പഴയ കെട്ടിടങ്ങള്‍ മാറ്റിസ്ഥാപിക്കും. മേല്‍നടപ്പാതകള്‍, എസ്‌കലേറ്റർ, ലിഫ്റ്റുകള്‍, പാർക്കിങ്, പ്ലാറ്റ്ഫോം, വിശ്രമമുറികള്‍ ഉള്‍പ്പെടെ വിപുലീകരിക്കും. ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം, സി.സി.ടി.വി., വൈഫൈ എന്നിവ ഇതില്‍പെടും. സ്റ്റേഷൻ വികസനത്തിനൊപ്പം വാണിജ്യ സമുച്ചയങ്ങളും ഉയരും.

മുംബൈ ഉള്‍പ്പെടുന്ന പശ്ചിമ റെയില്‍വേയിലാണ് കൂടുതല്‍- 22 സ്റ്റേഷനുകള്‍. ഡല്‍ഹി ഉള്‍പ്പെടുന്ന വടക്ക് -21, ദക്ഷിണ റെയില്‍വേ-17. കേരളത്തില്‍ ഏഴ് സ്റ്റേഷനുകള്‍ ഉണ്ട്. തിരുവനന്തപുരം-497 കോടി രൂപ, കോഴിക്കോട്- 472.96 കോടി, എറണാകുളം ജങ്ഷൻ-444.63 കോടി, കൊല്ലം-384.39 കോടി, എറണാകുളം ടൗണ്‍-226 കോടി, വർക്കല-133 കോടി.

അമൃത് സ്റ്റേഷനുകള്‍:

വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂർ, വടകര, പയ്യന്നൂർ, നിലമ്ബൂർ റോഡ്, കണ്ണൂർ, കാസർകോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →