വിജയ കിഷോർ രഹാത്കർ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

ഡല്‍ഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹാത്കറിനെ കേന്ദ്രസർക്കാർ നിയമിച്ചു. 2024 ഓഗസ്റ്റ് ആറിന് സ്ഥാനമൊഴിഞ്ഞ രേഖാ ശർമയ്ക്കു പകരമാണു നിയമനം. ബിജെപി ദേശീയ സെക്രട്ടറിയായ വിജയ രഹാത്കർ ദേശീയ വനിതാ കമ്മീഷന്‍റെ ഒമ്പതാമത് അധ്യക്ഷയായാണു നിയമിതയാകുന്നത്. മൂന്നു വർഷത്തേക്കാണ് നിയമനം.

.പോക്സോ, തലാക്ക്, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തി

മഹിളാ മോർച്ച ദേശീയ അധ്യക്ഷയായിരുന്ന വിജയ മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.പോക്സോ, തലാക്ക്, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തിയ വിജയ ആസിഡ് ആക്രമണ അതിജീവിതർക്കായുള്ള പ്രവർത്തനങ്ങളിലൂടെ ദേശീയശ്രദ്ധ നേടിയിരുന്നു.

കമ്മീഷൻ അം​ഗമായി ഡോ.അർച്ചന മജുംദാ

ഡോ.അർച്ചന മജുംദാറിനെ വനിതാ കമ്മീഷൻ അംഗമായി മൂന്നു വർഷ കാലാവധിയില്‍ നിയമിച്ചെന്നും കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →