ചണ്ഡിഗഡ്: നായബ് സിംഗ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി 2024 ഒക്ടോബർ 17 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 16 ന്ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം സെയ്നിയെ നേതാവായി തെരഞ്ഞെടുത്തു.തുടർന്ന് ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാരുണ്ടാക്കാൻ സെയ്നി അവകാശവാദമുന്നയിച്ചു. രണ്ടാം തവണയാണ് സെയ്നി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്
90 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 അംഗങ്ങൾ
ബിജെപിയെ ഹാട്രിക് വിജയത്തിലേക്കു നയിച്ച സെയ്നിയെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. മനോഹർ ലാല്‍ ഖട്ടറിനു പകരം മാർച്ചിലാണ് സെയ്നി മുഖ്യമന്ത്രിയായത്. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 അംഗങ്ങളുണ്ട്. മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 37 എംഎല്‍എമാരുണ്ട്
