തിരുവനന്തപുരം:സ്സ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തില്‍ 12 ശതമാനം ആയിരുന്നു. ഇതിന് നമ്മുടെ സ്ഥാപിതശേഷി പര്യാപ്തമാകുന്നില്ല. ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ഉണ്ടാകാറില്ല. ഈ രണ്ടു സാഹചര്യങ്ങളിലും വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടി വരുന്നുവെന്നും കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
കെ.എസ്. ഇ.ബി.ക്ക് ഏകദേശം 1500 എം.ഡബ്ല്യു. പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ഉണ്ട്.
പാരിസ്ഥിത ആഘാത പഠനം, സ്ഥലം ഏറ്റെടുക്കല്‍, വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കല്‍ എന്നിവക്കായുളള നടപടി പാലിച്ച് പദ്ധതി പൂർത്തിയാക്കുന്നതിന് അഞ്ച് മുതല്‍ ഏഴ് വർഷം എങ്കിലും ആവശ്യമായി വരുന്നുണ്ട്. കെ.എസ്. ഇ.ബി.എല്‍-ന് ഏകദേശം 1500 എം.ഡബ്ല്യു. പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ഉണ്ട്. .പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കാനുള്ള നടപടികളെല്ലാം നോക്കുമെന്നും അദ്ദേഹം പറഞ്ഞു.