വയനാട് ഉപതിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ സിപിഐ

തിരുവനന്തപുരം : വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ ആലോചന. സിപിഐ. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍, പ്രസിഡന്റ് പി വസന്തം എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്..

സിപിഐ വയനാട് നേതൃത്വവും പീരുമേട് മുന്‍ എംഎല്‍എയായ ഇ എസ് ബിജിമോളുടെ പേരാണ് മുന്നോട്ട് വെക്കുന്നത്. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്.തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →