തിരുവനന്തപുരം : കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസിന്റെ ഉദ്ഘാടനം ഒക്ടോബർ 15 ന് . പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും . ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും
വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍
ആദ്യഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. സൂപ്പര്‍ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉണ്ടാകും. 40 സീറ്റുകളാണ് ബസില്‍ ഉണ്ടാകുക.
യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും. തിരുവനന്തപുരം കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം, തിരുവനന്തപുരം പാലക്കാട്, പാലക്കാട് തൃശൂര്‍ റൂട്ടുകളില്‍ എ സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് നടത്തുമെന്നാണ് കെ എസ് ആര്‍ ടി സി നേരത്തെ അറിയിച്ചിരുന്നത്
