മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം ജെ.പൈ അദ്ധ്യക്ഷനായി
വ്യവസായ പ്രമുഖരായ വില്‍സണ്‍ സിറിള്‍, ലിയോ സില്‍വസ്റ്റർ ജോർജ്, സെബാസ്റ്റ്യൻ കൊച്ചുപറമ്പില്‍, കെ.എസ്. രാജേഷ്, വില്‍ഫ്രഡ് സി.മാനുവല്‍, ജൂഡ് ഗോഡ്വിൻ റോഷൻ, കെ.ബി. ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 360 പേർ ബി.ജെ.പി.അംഗത്വം സ്വീകരി ച്ചത്. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം ജെ.പൈ അദ്ധ്യക്ഷനായി.
സംസ്ഥാന സമിതിഅംഗം എസ്.ആർ. ബിജു, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, വൈസ് പ്രസിഡന്റ് അഡ്വ. പ്രിയ പ്രശാന്ത്, എൻ.എല്‍. ജെയിംസ്, ജനറല്‍ സെക്രട്ടറി എസ്. സജി, മണ്ഡലം സെക്രട്ടറി ശിവകുമാർ കമ്മത്ത് എന്നിവർ സംസാരി ച്ചു. സി.സി ഗ്രൂപ്പ് സ്ഥാപകൻ ജോസഫ് സ്റ്റാൻലിയടക്കം പ്രമുഖർ സന്നിഹിതരായിരുന്നു