പാലക്കാട് വന്‍ കഞ്ചാവ് വേട്ട

പാലക്കാട് : വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്

കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടി

കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും വാളയാറില്‍ നടന്ന വാഹന പരിശോധനയില്‍ കഞ്ചാവുമായി യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →