വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരാതി നൽകി

തൃശൂർ: പൂരം തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.വനം വകുപ്പ് സ്പെഷ്യല്‍ പ്ലീഡർക്കെതിരെയും കൃത്യത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാർക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് തിരുവമ്ബാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകുന്നതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു

Share
അഭിപ്രായം എഴുതാം