അജിത്കുമാറിനെ മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിൽ ഘടക കക്ഷികള്‍

തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകള്‍ ഡിജിപി നടത്തിയിട്ടും അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി.. എന്നാല്‍ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തില്‍ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.

പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ ആവശ്യം. എന്നാല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ തുടർച്ചയായ പ്രതികരണം. എന്നാല്‍ അജിത്തിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല എന്ന വിലയിരുത്തലാണ് ഘടക കക്ഷികള്‍ക്കുള്ളത്.

ത്തരവില്‍ കാരണം വ്യക്തമാക്കാത്തത് പ്രതിപക്ഷം ആയുധമാക്കാൻ സാധ്യത

സംഘപരിവാർ നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള സംശയങ്ങള്‍ പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വച്ചിരുന്നു.അതിൻറെ അടിസ്ഥാനത്തിലാണെങ്കില്‍ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് മുഖ്യമന്ത്രി നീങ്ങേണ്ടതായിരുന്നു എന്ന വിലയിരുത്തല്‍ ഘടകകക്ഷികള്‍ക്ക് ഉണ്ട്. നിയമസഭാ സമ്മേളനത്തില്‍ അജിത് കുമാറിനെ മാറ്റിയ വിഷയം ഉയർത്തി മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ആയിരിക്കും സിപിഎം എംഎല്‍എമാരുടെ ശ്രമം. മറ്റ് ഘടകകക്ഷി എംഎല്‍എമാർ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. അജിത്കുമാറിനെ മാറ്റിയ ഉത്തരവില്‍ കാരണം വ്യക്തമാക്കാത്തത് പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയും കൂടുതലാണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →