കഴിഞ്ഞ എട്ട് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വികസനത്തിനായി 4500 കോടിയോളം രൂപചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇതാണ് കേരളം ഇപ്പോള്‍ കാണുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് അടിസ്ഥാനംമെന്നും മുഖ്യമന്ത്രി പറഞ്ഞു..സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ മാട്ടൂല്‍ സിഎച്ച്‌ മുഹമ്മദ്‌കോയ സ്മാരക ജിഎച്ച്‌എസ്‌എസിന് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കല്ല്യാശ്ശേരി കെപി ആർ ഗോപാലൻ സ്മാരക ജിഎച്ച്‌എസ്‌എസ്, കുഞ്ഞിമംഗലം ജിഎച്ച്‌എസ്‌എസ് എന്നിവയ്ക്ക് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഓണ്‍ലൈനായി നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം ഒന്നാം സ്ഥാനത്താണ്

കഴിഞ്ഞ എട്ട് വർഷം കൊണ്ട് 973 സ്‌കൂള്‍ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്നത്. 2500 കോടിയോളം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങള്‍ ഇതില്‍ പൂർത്തിയായി. രാജ്യത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്. അത് കൂടുതല്‍ മെച്ചപ്പെടുത്തും.കേന്ദ്ര സർക്കാർ 2022ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ 60 ലക്ഷത്തോളം കുട്ടികളാണ് ഒന്ന് മുതല്‍രാജ്യത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം ഒന്നാം സ്ഥാനത്താണ്
12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. ഇതില്‍ 45 ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലാണ്. 80 ശതമാനത്തോളം കുട്ടികള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇത് വിദ്യാഭ്യാസ മാതൃകയുടെ ഉന്നത വിലവാരം കാണിക്കുന്നതാണ്.

നൂറുദിന കർമ്മ പരിപാടിയില്‍ 47 വകുപ്പുകളിലായി 13,000 കോടിയിലധികം രൂപയുടെ 1070 പദ്ധതികൾ

നൂറുദിന കർമ്മ പരിപാടിയില്‍ 47 വകുപ്പുകളിലായി 13,000 കോടിയിലധികം രൂപയുടെ 1070 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇവയിലൂടെ മൂന്ന് ലക്ഷത്തോളം തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓണ്‍ലൈനായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലൻ മുഖ്യാതിഥിയായി. മൂന്ന് സ്‌കൂളുകളിലും എം വിജിൻ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ വിശിഷ്ടാതിഥിയായി. മൂന്നിടത്തും കിഫ്ബി മുഖേന 3.90 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്. കിലയാണ് നിർവഹണ ചുമതല.

ടോയ്‌ലറ്റുകളും മൂത്രപ്പുരകളും അടങ്ങിയ ടോയ്‌ലറ്റ് ബ്ലോക്ക്

മാട്ടൂല്‍ സിഎച്ച്‌ മുഹമ്മദ് കോയ ജിഎച്ച്‌എസ്‌എസിലെ പുതിയ മൂന്ന് നില കെട്ടിടത്തിന് 18 ക്ലാസ് മുറികളും, കോണിപ്പടി മുറികളും ഉണ്ട്. ഭിന്നശേഷിക്കാർക്കുള്ള ടോയ്‌ലറ്റ് അടക്കം എട്ട് ടോയ്‌ലറ്റുകളും മൂത്രപ്പുരകളും അടങ്ങിയ ടോയ്‌ലറ്റ് ബ്ലോക്കും ഒരുക്കി. മുറ്റം മണ്ണിട്ട് ഉയർത്തി 1800 ചതുരശ്ര അടിയില്‍ ഇന്റർലോക്ക് ചെയ്തു. അഗ്‌നിരക്ഷ സംവിധാനങ്ങളും ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തി.

ഉദ്ഘാടന ചടങ്ങില്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ ടീച്ചർ അധ്യക്ഷയായി. വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, ജില്ലാ പഞ്ചായത്തംഗം ആബിദ ടീച്ചർ, മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗഫൂർ മാട്ടൂല്‍, സ്ഥിരം സമിതി ചെയർമാൻ സി സൈനബ, വാർഡ് മെംബർ ഇന്ദിര ജോസ്, എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂല്‍, പ്രിൻസിപ്പല്‍ എം രഞ്ജിത്ത്, ഹെഡ് മാസ്റ്റർ പികെ മുഹമ്മദ് ബഷീർ, മുൻ പ്രസിഡൻറ് കെ വി മുഹമ്മദലി, പിടിഎ പ്രസിഡൻറ് യുഎ അഷ്‌റഫ്, മുഹമ്മദ് ഹാരിസ്, എ വി അബ്ദുല്‍ഖാദർ, ടിഎ മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →