തിരുവനന്തപുരം : 70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് വരുമാനം നോക്കാതെ സർക്കാർ മുന്നോട്ട് വെച്ച ഈ ഇൻഷൂറൻസ് സ്കീമിന്റെ ഭാഗമാവാം.ഇത്തരത്തില്‍ യോഗ്യത നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒരു പുതിയ പ്രത്യേക കാർഡും നല്‍കും.2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് സ്കീം പ്രഖ്യാപിച്ചത്. രാജ്യത്തെ വയോജനങ്ങള്‍ക്ക് മറ്റു വേർതിരിവുകള്‍ ഇല്ലാതെ തന്നെ ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷത്തോടെയാണ് ഈ ഇൻഷൂറൻസ് സ്കീം ആരംഭിക്കുന്നത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കും ഇത് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് സർക്കാർ ഉറപ്പ് നല്‍കുന്നത്
എല്ലാ തരം ചികിത്സാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് നല്‍കുന്നു.
നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. ഇത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണെന്ന് അറിയപ്പെടുന്നു. ഇതോടകം കോടിക്കണക്കിന് മുതിർന്ന പൗരൻമാർക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്. ഈ പദ്ധതിപ്രകാരം എല്ലാ തരം ചികിത്സാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് നല്‍കുന്നുണ്ട്.
മറ്റ് ആരോഗ്യ ഇൻഷുറൻസ്
ചില അവസരങ്ങളില്‍ 70 വയസിന് മുകളില്‍ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് മറ്റു ഇൻഷൂറൻസ് സ്കീമുകളില്‍ അംഗത്വം ഉണ്ടായേക്കാം. അതായത് സെൻട്രല്‍ ഗവണ്‍മെൻ്റ് ഹെല്‍ത്ത് സ്കീം (സി.ജി.എച്ച്.എസ്), എക്സ്-സർവീസ്മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇ.സി.എച്ച്.എസ്), ആയുഷ്മാൻ സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സി.എ.പി.എഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെല്‍ത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന മുതിർന്ന പൗരന്മാർ ഉണ്ടാവാം. അവർക്ക് നിലവിലുള്ള സ്കീം തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ എ.ബി.പി.എം.ജെ.എ.വൈ തന്നെ തിരഞ്ഞെടുക്കാം.
മാത്രമല്ല ഏറ്റവും ആകർഷകമായ മറ്റൊരു കാര്യം എന്തെന്നാല്‍ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും ആയുഷ്മാൻ ഭാരത് സ്കീമിനു കീഴിലുള്ള ഇൻഷൂറൻസ് ലഭിക്കാൻ അർഹതയുണ്ട്.
എന്താണ് എ.ബി.പി.എം.ജെ.എ.വൈ പദ്ധതി
ഈ പദ്ധതിയുടെ തുടക്കത്തില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 10.74 കോടി ദരിദ്രരും ദുർബലരുമായ കുടുംബങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. അതിനു ശേഷം 2022 ജനുവരിയിലാണ് 10.74 കോടിയില്‍ നിന്ന് 12 കോടി കുടുംബങ്ങളായി പരിഷ്കരിച്ചത്. ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 37 ലക്ഷം ആശാ/എ.ഡബ്ല്യു.ഡബ്ല്യു/എ.ഡബ്ല്യു.എച്ച്. എന്നിവർക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷാ നല്‍കാനുള്ള പദ്ധതിയിട്ടു. ഇത് വിജയകരമായി മുന്നോട്ട് പോയതിനു ശേഷമാണ് മുതിർന്ന പൗരൻമാർക്കുള്ള പദ്ധതിക്കും തുടക്കമിട്ടത്.
എ.ബി.പി.എം.ജെ.എ.വൈ അപേക്ഷിക്കുന്നത് എങ്ങനെ?
ആദ്യം ഔദ്യോഗിക വെബ്സൈറ്റ് https://abdm.gov.in/ സന്ദർശിക്കുക
അപേക്ഷിക്കേണ്ട വ്യക്തിയുടെ ആധാർ കാർഡോ റേഷൻ കാർഡോ പരിശോധിച്ചുറപ്പിച്ചിരിക്കണം, ഇനി കുടുംബത്തിലെ അംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ സമർപ്പിക്കുക, ശേഷം ഇ-കാർഡ് സ്വന്തമാക്കുക., ഈ എ.ബി.പി.എം.ജെ.എ.വൈ കാർഡ് ഉപയോഗിച്ച് ആയുഷ്മാൻ ഭാരത് സ്കീം കവറേജ് ഉറപ്പാക്കാം.
.എന്തെല്ലാം ആനുകൂല്യങ്ങളാണ് ഈ സ്കീമുകളില്‍ ഉള്‍പ്പെടുന്നത്…
മെഡിക്കല്‍ പരിശോധനകള്‍, ചികിത്സ, എല്ലാം ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിനു മൂന്ന് ദിവസം മുമ്ബ് വരെ കെയർ നല്‍കുന്നു.മരുന്നുകളും മെഡിക്കല്‍ ഉപഭോഗവസ്തുക്കളും.നോണ്‍-ഇൻ്റൻസീവ്, ഇൻ്റൻസീവ് കെയർ സേവനങ്ങള്‍ (ഐസിയു കെയർ),ഡയഗ്നോസ്റ്റിക്, ലബോറട്ടറി ആവശ്യങ്ങള്‍,മെഡിക്കല്‍ ഇംപ്ലാൻ്റുകള്‍.കൂടാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ താമസവും ഭക്ഷണവും നല്‍കുന്നു
ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെ തുടർ പരിചരണം നല്‍കുന്നു
.