യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗവും ലാത്തിയടിയും

തിരുവനന്തപുരം : 2024 ജനുവരി 10 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസു മായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി അടിയും ഉണ്ടായി. സെക്രട്ടറിയേറ്റിനു മുന്‍പില്‍ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിച്ചു കുത്തിയിരുന്നു. ഇവരെ പിരിച്ച് വിടുന്നതിനുവേണ്ടി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സമരപരിപാടി ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →