റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലാ :രാമപുരം : നവകേരളസദസിന് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പണമനുവദിക്കാൻ കഴിയില്ലെന്ന് രാമപുരം ഗ്രാമപഞ്ചായത്ത്‌. ഇന്നു ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ 17ൽ 10 അംഗങ്ങൾ എതിർത്തതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റിക്ക് നവകേരള സദസ്സിന് പണം അനുവദിക്കാനുള്ള തീരുമാനം എടുക്കാനാവാതെ വന്നത്. സർക്കാർ തന്നെ ട്രഷറി നിയന്ത്രണം 1 ലക്ഷം രൂപ ആയി പരിമിതപ്പെടുത്തിയതും, പെൻഷൻ കൂടിശികയും, KSFDC വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലോമക്കെ സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാണിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ നവ കേരള സദസ്സ് ധൂർത് ആണെന്നും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. ഇന്നലത്തെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് ഫണ്ട് വിനിയോഗത്തിന്റെ പഞ്ചായത്ത് കമ്മിറ്റിയുടെ അധികാരത്തെയും അംഗങ്ങൾ പരാമർശിച്ചു.കെ കെ ശാന്താറാം, ജോഷി ജോസഫ്, മനോജ് ചീങ്കല്ലേൽ,ആൽബിൻ അലക്സ്, റോബി ഊടുപുഴയിൽ, ലിസമ്മാ മത്തച്ഛൻ, സൗമ്യ സേവിയർ, കവിതാ മനോജ്, സുശീലാ കുമാരി,രജി ജയൻ എന്നിവർ എതിർത്ത് സംസാരിച്ചു.

നാലമ്പല ദര്ശനത്തിനായെത്തിയ ഭക്ത ജനങ്ങളെ തെരുവ് നായ കടിച്ചപ്പോൾ തെരുവ് നായ നിർമാർജനത്തിന് ഫണ്ടില്ലെന്നു പറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് ഇപ്പോൾ നവ കേരളം സദസിന് പണം അനുവദിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിക്കുന്നത് പ്രസിഡണ്ട് സ്ഥാനം ഉടനെ ഇല്ലാതാകാൻ പോകുന്നതിന്റെ ജാള്യതയിൽ നിന്നും ഉണ്ടായതാണെന്ന് കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡണ്ട് മത്തച്ചൻ പുതിയിടത്തുചാലിൽ അഭിപ്രായപ്പെട്ടു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *