ന്യൂയോർക്ക്: തീവ്രവാദ ആക്രമണങ്ങൾക്കും പ്രകടനങ്ങൾക്കും അക്രമത്തിനും സാധ്യതയുണ്ടെന്ന് യു എസ് ഭരണകൂടം. ലോകമെങ്ങുമുള്ള അമേരിക്കൻ പൗരന്മാർക്കാണ് യു എസ് ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയത്.
ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ വിവിധ രാജ്യങ്ങളിൽ ഉള്ള അമേരിക്കൻ പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.