ചിറ്റാരിക്കാൽ : മലയോര ഹൈവേയിലെ കോളിച്ചാൽ ചെറുപുഴ റീച്ചിലെ കാറ്റാംകവലയിൽ തകർന്ന റോഡിന്റെ പാർശ്വഭിത്തി പുനർ നിർമ്മിക്കുന്നതിനും കാറ്റാംകവല വനപാതയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി റോഡ് അടച്ചിടുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഈ മാസം ഒക്ടോബര്‍ 9 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ പൂർണമായും നിരോധിക്കും.
ചിറ്റാരിക്കാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വള്ളിക്കടവ് – പ്ലാത്തോട്ടം കവലിൽ നിന്നും നർക്കിലക്കാട് വഴി ചിറ്റാരിക്കാലിലേക്കും തിരിച്ചും പോകണമെന്നും കെ.ആർ.എഫ്.ബി
പി എം യു കാസർകോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.



