ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍!
അക്‌സര്‍ നിഗൂഢമായ ഇന്‍സ്റ്റ സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌തു എന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ടീം ഇന്ത്യ അവസാന നിമിഷം ഒരു മാറ്റം വരുത്തിയിരുന്നു. പരിക്ക് എന്ന കാരണം ചൂണ്ടിക്കാട്ടി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ പുറത്താക്കിയപ്പോള്‍ പകരം സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിനെ ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് ബിസിസിഐയുടെ സെലക്‌ടര്‍മാര്‍ അക്‌സറിനെ മനപ്പൂര്‍വം ഒഴിവാക്കിയതാണോ? അശ്വിനെ ടീമിലെടുത്തതിന് പിന്നാലെ അക്‌സര്‍ നിഗൂഢമായ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌തു എന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
പ്രചാരണ
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പരസ്യമാക്കി രണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ അക്‌സര്‍ പട്ടേല്‍ പോസ്റ്റ് ചെയ്‌തു എന്നാണ് സ്ക്രീന്‍ഷോട്ടുകള്‍ സഹിതമുള്ള പ്രചാരണം. അക്‌സര്‍ ഈ സ്റ്റോറികള്‍ ഉടനടി ഡിലീറ്റ് ചെയ്തു എന്നും വിവിധ ട്വീറ്റുകളില്‍ പറയുന്നു. 1, 2, 3, 4, 5 ട്വീറ്റുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക.
ഇന്‍സ്റ്റഗ്രാം സ്റ്റോറികളൊന്നിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ ലോകകപ്പ് ടീം അപ്‌ഡേഷന് പിന്നാലെ അക്‌സര്‍ പട്ടേല്‍ ഇങ്ങനെ രണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അക്‌സറിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പകര്‍ത്തിയത് എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകളുടെ വസ്‌തുത മാധ്യമപ്രവര്‍ത്തകനായ സൗരഭ് മല്‍ഹോത്ര.




