റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാതായ അമേരിക്കന്‍ എഫ്-35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

September 19, 2023 - 1:30 pm

സൗത്ത് കരോലിന: കാണാതായ അമേരിക്കയുടെ എഫ് 35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വില്യംസ്ബര്‍ഗ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത്‌നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണു കണ്ടെത്തിയതെന്ന് സൈന്യം ഉറപ്പിച്ചിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ടതോടെ പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം കാണാതായത്. അമേരിക്കന്‍ നാവികസേനയുടെ ഭാഗമായ എഫ്-35 ലൈറ്റനിങ് -രണ്ട് ഫൈറ്റര്‍ ജെറ്റാണ്17/09/23 ഞായറാഴ്ച ഉച്ചക്കുശഷം സൗത്ത് കരോലിനയിലെ നോര്‍ത്ത് ചാള്‍സ്റ്റണിന് സമീപത്തുവെച്ച് കാണാതായത്.
അതീവപ്രധാന്യമേറിയ എഫ്-35 യുദ്ധവിമാനം കണ്ടെത്താന്‍ യു.എസ് സൈന്യം പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. യുദ്ധവിമാനം പറത്തുന്നതിനിടെ എന്തുകൊണ്ടാണ് പൈലറ്റ് ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെട്ടതെന്നതു വ്യക്തമല്ല. അടിയന്തര സാഹചര്യത്തില്‍ മാത്രമാണ് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കാറുള്ളത്.
ഇടിച്ചിറങ്ങിയ വിമാനം സമീപത്തെ ജലാശയത്തില്‍ മുങ്ങിപ്പോയോ എന്നകാര്യം ഉള്‍പ്പെടെ സൈന്യം പരിശോധിച്ചിരുന്നു. സമീപത്തെ രണ്ടു തടാകങ്ങളിലും തിരച്ചില്‍ നടത്തി. എഫ്-35 യുദ്ധവിമാനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേസ് ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്ററില്‍ അറിയിക്കണമെന്ന് പൊതുജനത്തോട് യു.എസ് സൈന്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *