റോമയ്ക്ക് വമ്പന്‍ ജയം

റോം: ഇറ്റാലിയന്‍ സീരിസില്‍ എ.എസ്. റോമയ്ക്ക് വമ്പന്‍ ജയം. എംപോളിയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഹൊസേ മൊറീഞ്ഞോയുടെ കുട്ടികള്‍ തകര്‍ത്തുവിട്ടത്. മുന്നേറ്റനിരയില്‍ പോളോ ഡിബാലക്കൊപ്പം റൊമേലു ലുക്കാക്കു എത്തിയതോടെ റോമയെ പിടിച്ചുകെട്ടുക പാടാകുമെന്ന് മത്സരം തെളിയിച്ചു. മത്സരത്തില്‍ ഡിബാല രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയില്‍നിന്ന് ഈ സീസണില്‍ ടീമിലെത്തിയ ലുക്കാക്കു ആദ്യ ഗോള്‍ നേടി. റെനാറ്റോ സാഞ്ചസ്, ബ്രയാന്‍ ക്രിസ്റ്റന്റെ, മാന്‍സിനി എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. എംപോളിയുടെ ആല്‍ബര്‍ട്ടോ ഗ്രാസിയുടെ സെല്‍ഫ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Share
അഭിപ്രായം എഴുതാം