റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്.

September 18, 2023 - 1:42 pm

കോഴിക്കോട്: കൊടുവള്ളിയിൽ അയൽവാസിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്ക്. കൊടുവള്ളി പോങ്ങോട്ടൂരിൽ വാടകക്ക് താമസിക്കുന്ന. മടവൂർ പുതുശ്ശേരിമ്മൽ ഷിജുവിന്റെ മകൾ അതുല്യക്കാണ് പരിക്കേറ്റത്. ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകർന്നു. 2023 സെപ്തംബർ 17 ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു
സംഭവം.

പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. മതിലിനടിയിൽ അകപ്പെട്ട കുട്ടിയെ നാട്ടുകാർ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *