റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പി.യെ അധികാരത്തിൽനിന്ന് പുറത്താക്കുന്നത് മഹാത്മാ ഗാന്ധിക്കു നൽകുന്ന യഥാർഥ ആദരവായിരിക്കും’ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ .

September 18, 2023 - 1:28 pm

ഹൈദരാബാദ്: ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഹൈദരാബാദിൽ വിശാല പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോൺഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും. കോൺഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിൽ പറഞ്ഞു.

ഇതിനായി അവസാന ശ്വാസംവരെ പോരാടും. മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാർഷികമാണ് 2024-ൽ. അടുത്തവർഷം ബി.ജെ.പി.യെ അധികാരത്തിൽനിന്ന് പുറത്താക്കുന്നത് മഹാത്മാ ഗാന്ധിക്കു നൽകുന്ന യഥാർഥ ആദരവായിരിക്കും’- ഖാർഗെ പറഞ്ഞു.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ നിരന്തരമായി ഉന്നയിക്കാനും ബി.ജെ.പി.യുടെ പോരായ്മകളും ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടാനും ഖർഗെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ, പാർട്ടി അധ്യക്ഷന്മാർ തുടങ്ങിയവർ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ചുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനായിരുന്നു യോഗം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *