റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ

September 17, 2023 - 12:33 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസിക്കുന്ന കെ എസ്‌ അഭിജിത്(20) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. 2021 സെപ്‌തംബർ ആദ്യം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപത്ത്‌ നിന്നും സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പ്രതിയുടെ തുമ്പമണ്ണിലെ വാടകവീട്ടിലെത്തിച്ചും മറ്റൊരു ദിവസം പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചു. പിന്നീട് പ്രതി താമസിക്കുന്ന ചന്ദ്രവേലിപ്പടിയിലെ വീട്ടിലെത്തിച്ചും കഴിഞ്ഞവർഷം നവംബർ 16ന് ഇയാളുടെ വീട്ടിൽവച്ചും പീഡിപ്പിച്ചു.

പീഡന ദൃശ്യം കയ്യിലുണ്ടെന്ന സന്ദേശം പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *