റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈയിൽ ഉറങ്ങുന്ന കുഞ്ഞുമായി ജോലിചെയ്യുന്ന മേയർ ആര്യാ രാജേന്ദ്രൻ

September 17, 2023 - 8:43 am

തിരുവനന്തപുരം : കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മേയറുടെ കസേരയിലിരുന്ന് ഫയൽ പരിശോധിക്കുകയാണ് ആര്യ. കൈയിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞ് ഉറങ്ങുന്നതും ചിത്രത്തിൽ കാണാം. ഗർഭിണിയായിരുന്ന സമയത്തും ആര്യ, ജോലി നിർവഹിക്കുകയും ഓഫീസിലെത്തുകയും ചെയ്തിരുന്നു..

2023 ഓ​ഗസ്റ്റ് പത്തിനാണ് ആര്യക്കും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനും കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2022 സെപംറ്റബറിലായിരുന്നു ഇരുവരുടേയും വിവാഹം. ബാലസംഘം-എസ്എഫ്‌ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബവും ഒപ്പംനിന്നു..

സിപിഎം ചാല ഏരിയ കമ്മിറ്റി അംഗമാണ് ആര്യ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. സഭയിലെ ഏറ്റവും പ്രായം തുറഞ്ഞ അംഗമാണ് സച്ചിൻ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ…….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *