റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതികൂല കാലാവസ്ഥ ; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

September 16, 2023 - 7:11 am

കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കരിപ്പൂരിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴി തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു.

. ഗൾഫിൽ നിന്നുള്ള സർവീസുകളാണ് കൊച്ചിയിലേക്ക് മാറ്റേണ്ടി വന്നത്. ഒമാൻ ഏയറിന്റെ മസ്കറ്റ് – കോഴിക്കോട് വിമാനം, എയർ അറേബ്യയുടെ അബൂദാബി – കോഴിക്കോട് വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ – കോഴിക്കോട്, ഷാർജ – കോഴിക്കോട് സർവീസുകളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *