തൃശൂരിൽ പൊലീസുകാരന് വെട്ടേറ്റു

തൃശൂർ : തൃശൂരിൽ പൊലീസുകാരന് വെട്ടേറ്റു. ചേർപ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 സെപ്തംബർ 12 ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.
കൊലക്കേസ് പ്രതി ചൊവ്വൂർ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ഏഴേമുക്കാലോടെ ചൊവ്വൂരിൽ വെച്ചായിരുന്നു സംഭവം.പരുക്കേറ്റ സി.പി.ഒ സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മേഖലയിൽ സംഘർഷം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ചേർപ്പ് പൊലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തർക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് പ്രതി വാളുകൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്. വെട്ടിയ ശേഷം രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു ഉൾപ്പടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

Share
അഭിപ്രായം എഴുതാം