റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദ്ഘാടനത്തിനിടെ വഴുതി വീണ് നിതീഷ് കുമാര്‍

September 6, 2023 - 1:48 pm

പട്ന: പട്ന യൂണിവേഴ്സിറ്റിയില്‍ നടന്ന ഉദ്ഘാടന പരിപാടിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വഴുതിവീണു. അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് പട്ന യൂണിവേഴ്സിറ്റിയിലെ വീലര്‍ സെനറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. നിതീഷ് കുമാറിന്റെ വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഉദ്ഘാടനത്തിന്റെ ഭാഗമായി തിരശീല നീക്കാന്‍ ചരട് വലിക്കുന്നതിനിടെയാണ് നിതീഷ് കുമാര്‍ കാല്‍ വഴുതി വീണത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചതോടെ അദ്ദേഹം എഴുന്നേറ്റ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും ഒപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *