തിരുവനന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസുകൾ സേവനകേന്ദ്രങ്ങളായി മാറണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കംപ്യൂട്ടർ പരിജ്ഞാനമുള്ള ആളെ നിയോഗിച്ച് എല്ലാവർക്കും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജനം അക്ഷയകേന്ദ്രങ്ങളെ തേടിപ്പോകുന്നതിനു പകരമാകും ഇത്.
മൂന്നു വർഷം കൊണ്ട് കേരളം ലോകത്തിനു മുന്നിൽ മുതലാളിത്ത സമൂഹമായി മാറിയെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം കോവളം ഏരിയ കമ്മിറ്റി പരിധിയിലെ 10 ലോക്കൽ കമ്മിറ്റികളിൽ ഭവനരഹിതരായ 11 കുടുംബങ്ങൾക്കായി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ നടത്തിയ ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ..

