റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേർത്തല വസ്ത്രവ്യാപാര ശാലയിൽ വന്‍ തീപിടിത്തം; സാധനങ്ങൾ പൂർണമായും കത്തിനശിച്ചു

August 20, 2023 - 11:34 am

ആലപ്പുഴ: ചേർത്തല മാർക്കറ്റിൽ വന്‍ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്.

കടയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. സംഭവമറിഞ്ഞ് 5 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്‍റെെ കാരണമായതെന്നാണ് പ്രഥാമിക വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *