റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട്.

August 17, 2023 - 5:55 am

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട്. എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നിവരുടെ സഹകരണത്തോടെ എംആർഒ ഹാങ്ങർ യൂണിറ്റിലാണ്‌ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾക്ക് വിമാനങ്ങളുടെ എൻജിൻ, കോക്പിറ്റ്, സർവീസ് എന്നിവയെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. എസ്എസ്എയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 20 കുട്ടികളും 10 അധ്യാപകരും പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ ചീഫ് എയർപോർട്ട് ഓഫീസർ പതാകയുയർത്തി. സിഐഎസ് എഫ് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡിന്റെ പ്രദർശനവും യാത്രക്കാർക്കായി സമ്മാന വിതരണവും സെൽഫി ബൂത്തും ഒരുക്കിയിരുന്നു. വിദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആഘോഷ പരിപാടികളിൽ പങ്കാളികളായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *