റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലുവ കൊലപാതകം: പ്രതി അസ്ഫാക്ക് ആലത്തിനെ വീണ്ടും റിമാൻഡ് ചെയ്തു

August 10, 2023 - 5:36 pm

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് ഇയാളെ വീണ്ടും റിമാന്‍ഡ് ചെയ്തത്.

അതേസമയം പ്രതിയെ പുറത്തു വിടാതെ തന്നെ വിചാരണ തടവുകാരനായി ശിക്ഷ നടപ്പാക്കണം എന്ന് സ്പീക്കര്‍ എന്‍ ഷംസീർ പറഞ്ഞിരുന്നു. ഇതിനായുള്ള നടപടികൾ സർക്കാർ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *