കർണാടകയിൽ നിന്ന് രജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിൽ നിന്ന് കണ്ടെത്തി. കോലാറിൽ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവർ തക്കാളി മറിച്ചുവിറ്റു.2023 ജൂലൈ 27 നാണ് ലോറി കോലാറിൽ നിന്ന് പുറപ്പെട്ടത്.ജൂലൈ 29 ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി എത്താതിനെ തുടർന്നാണ് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. .
കോലാറിലെ മെഹ്ത ട്രാൻസ്‌പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ജിപിഎസ് ട്രാക്കർ പ്രകാരം ലോറി 1600 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, പിന്നീട് ലോറി കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കിടെ ഡ്രൈവർ ജിപിഎസ് ട്രാക്കർ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു

