ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 14ന്

ന്യൂഡല്‍ഹി: 2023 ഐ.സി.സി. ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം അഹമ്മദാബാദില്‍ ഒക്ടോബര്‍ 14-നു നടക്കും. ഒക്‌ടോബര്‍ 15നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നവരാത്രിദിനങ്ങളുടെ ആരംഭദിനമായ 15ന് അഹമ്മദാബാദില്‍ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടു നേരിടുമെന്ന സുരക്ഷാ ഏജന്‍സികളുടെ പരാതിയെത്തുടര്‍ന്നാണ് മത്സരം ഒരുദിവസം മുന്‍പേ നടത്താന്‍ ബി.സി.സി.ഐ. തീരുമാനമെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →