റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താൽപര്യമില്ലാത്ത സ്ത്രീകളെ ഭയപ്പെടുത്തി സമരങ്ങൾക്ക് കൊണ്ടുപോകുന്നത് സിപിഎം അവസാനിപ്പിക്കണം:ബിജെപി

July 31, 2023 - 10:40 am

താൽപര്യമില്ലാത്ത സ്ത്രീകളെ ഭയപ്പെടുത്തി സമരങ്ങൾക്ക് കൊണ്ടുപോകുന്നത് സിപിഎം അവസാനിപ്പിക്കണം:ബിജെപി

ചങ്ങരംകുളം:അയൽകൂട്ടം സിഡിഎസിന്റെ നേതൃത്വത്തിൽ

മണിപൂരിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത സാധാരണക്കാരായ വീട്ടമ്മമാരെ ഭയപ്പെടുത്തി കൊണ്ടുപോകുന്നത് അവസാനിപ്പിച്ച് സിപിഎം മാന്യത കാണിക്കണമെന്ന് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കേരളത്തിൽ രണ്ടു വയസ്സു മുതൽ വയോവൃതരായിട്ടുള്ള സ്ത്രീകളെയും ആൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നത് നിത്യ സംഭവമായി തീർന്നിരിക്കുകയാണ്.മുലപ്പാലിന്റെ മണം മാറാത്ത വെറും അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികാ അതിക്രമങ്ങൾക്ക് വിധേയയാക്കി ക്രൂരമായി കൊലപ്പെടുത്തിയിട്ട് ഒരക്ഷരം പറയുകയോ സ്ത്രീകളെ മുൻനിർത്തി ജാഥ നടത്തുകയോ ചെയ്യാതെ സെലക്ടീവ് ആയ വിഷയങ്ങൾക്ക് മാത്രം പ്രതികരിക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.കുടുംബശ്രീയും തൊഴിലുറപ്പും എകെജി സെൻററിൽ നിന്നും ശമ്പളം തന്ന് വളർത്തിയതല്ലായെന്നുംകേന്ദ്ര സർക്കാരിന്റെ ശ്രദ്ധയെപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.തൊഴിലുറപ്പ് കുടുംബ ശ്രീ,അയൽക്കൂട്ടം അംഗങ്ങളായിട്ടുള്ള പ്രത്യേകിച്ച് രാഷ്ട്രീയമില്ലാത്ത സഹോദരിമാരെ തെരുവിലിറങ്ങുകയാണെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.ജനാർദ്ദനൻ പട്ടേരി അനീഷ്,വിനയൻ,സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *