അല്‍ജെഴ്സ് : ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ കാട്ടുതീയില്‍ അകപ്പെട്ട് 34 പേര്‍ വെന്ത് മരിച്ചു. മരിച്ചവരില്‍ പത്ത് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈനികരാണ്. 197 പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറെ നാശം വിതച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്ത് മാത്രം 23 പേരാണ് മരിച്ചത്. ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ 10 സൈനികര്‍ തീ വ്യാപിച്ച പ്രദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു. 530 ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് 8,000 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.