മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാര്‍; പ്രതിപക്ഷ എംപിമാര്‍ക്ക് കത്തയച്ച് അമിത് ഷാ

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഇക്കാര്യ ചൂണ്ടിക്കാട്ടി ഇരുസഭകളിലെയും (ലോക്‌സഭയും രാജ്യസഭയും) പ്രതിപക്ഷ എം പിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂര്‍ പോലെയുള്ള വൈകാരിക വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഉചിതമായ അന്തരീക്ഷം പ്രതിപക്ഷം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം സ്ത്രീകളുടെയും ദളിതരുടെയും ക്ഷേമത്തില്‍ താല്‍പര്യമില്ലാത്തവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. സര്‍ക്കാരിന് ഭയമില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →