വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്: നരിക്കുനിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ്‌ നിഹാലാണ് (17) മരിച്ചത്. 2023 ജൂലൈ 21വെള്ളിയാഴ്ച വൈകിട്ട് ആറോടെയായായിരുന്നു സംഭവം. കാരുകുളങ്ങര ബദ്‌രിയ്യയിലെ വിദ്യാർഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

മൂർഖൻകുണ്ടിലെ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റൈഹാന. സഹോദരങ്ങൾ: നാജിയ, സുഹൈൽ….

Share
അഭിപ്രായം എഴുതാം