വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

July 22, 2023

കോഴിക്കോട്: നരിക്കുനിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ്‌ നിഹാലാണ് (17) മരിച്ചത്. 2023 ജൂലൈ 21വെള്ളിയാഴ്ച വൈകിട്ട് ആറോടെയായായിരുന്നു സംഭവം. കാരുകുളങ്ങര ബദ്‌രിയ്യയിലെ വിദ്യാർഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. …