പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ്; നിയമസഭ വിജ്ഞാപനമിറക്കി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കി. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിന്റെ ഭാഗമായി വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് ചെയ്യുക. ഇനി ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കണം. ഇതിന് ആവശ്യമായ തുടര്‍നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കും. അടുത്ത നവംബറിലോ ഡിസംബറിലോ രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഇതോടൊപ്പം പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. 5ാം നിയമസഭ നിലവില്‍ വന്ന ശേഷം രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുക. എം എല്‍ എയായിരുന്ന പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് 25,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →