കൊച്ചി: കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ എന്നിവർക്കെതിരെ കാലടി പൊലീസ് കേസെടുത്തു. സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതിനാണ് കേസ്. 16/07/23 ഞായറാഴ്ച അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ ലോക്കപ്പ് തുറന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ് എംഎൽഎ മാർക്കെതിരെ കേസ്
