അസം: അസമിൽ പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി പുഴയിലെറിഞ്ഞു. ഏട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
അസമിലെ കംറുപ് ജില്ലയിലാണ് ഈ ദാരുണസംഭവം നടന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ പുറത്തുപോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച സോനപുരിയിലെ ദിഗരു പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചായും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

