ന്യൂയോർക്ക്: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജിൽ ബൈഡന്റെയും ക്ഷണം സ്വീകരിച്ച് യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തി . അമേരിക്കയിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി.
2023 ജൂൺ 20 മുതൽ 24വരെയാണ് പ്രധാനമന്ത്രിയുടെ യു.എസ്. സന്ദർശനം. 22ന് ബൈഡനും ജിൽ ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നൽകും.
അന്ന് യു.എസ്. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ മോദി പ്രസംഗിക്കും. വാഷിങ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിങ് ആൻഡ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അദ്ദേഹം ഇന്ത്യൻവംശജരെ കാണും. ക്ഷണിക്കപ്പെട്ടവർക്കുമാത്രമേ ഈ ചടങ്ങിൽ പ്രവേശനമുള്ളൂ.



