റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്.

June 20, 2023 - 10:38 am

പലര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെ 5. 30. നും 6. മാണിക്കും ഇടയിലാണ് സംഭവം.

ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്നാണ് അപകടമുണ്ടായത്. തീ പൂര്‍ണമായും അണച്ചിട്ടില്ല. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റ രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. അകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ ഫയര്‍ ആൻഡ് റസ്ക്യൂ വിഭാഗം പരിശോധന നടത്തുന്നുണ്ട്.

രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കബനിയാണിത്. പുലര്‍ച്ചെ ഉള്‍പ്പെടെ ജീവനക്കാരുള്ള കബനിയാണ്.

ഇപ്പോൾ തി നിയത്രണ വിധേയമായിട്ടു ഉണ്ട് എന്നാണു പഞ്ചായത്തിലെയും ഫയർ ഫോഴ്സ് ഉദോഗസ്ഥരിൽ നിന്നും കിട്ടുന്ന വിവരം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *