സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ഉക്കിനടുക്ക എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഐസ ഫാത്തിമ, പെർളയിലെ രണ്ടര വയസുകാരി മറിയം താലിയ എന്നിവരെയാണ് തെരുവുനായാണ് തെരുവുനായ ആക്രമിച്ചത്.

അതേസമയം തൃശൂർ പുന്നയൂർകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്കേറ്റു. കടയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. പരുക്കേറ്റ ബിന്ദു, മകൾ ശ്രീക്കുട്ടി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.

സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. 2023 ജൂൺ 11ന് കണ്ണൂരിൽ തെരുവ് നായുടെ ആക്രമണത്തിൽ 11 കാരൻ നിഹാൽ നൗഷാദ് മരണപ്പെട്ടസംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം