റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അം​ഗം എകെജി സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ

June 12, 2023 - 7:55 pm

മലപ്പുറം : സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്ത് 2023 ജൂൺ 12ന് ആണ് സംഭവം. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്.

സിപിഐഎം നിയന്ത്രണത്തിലുള്ള എകെജി സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാർ. ഇദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *