റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരിൽ വീണ്ടും കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേർന്നു

June 9, 2023 - 10:04 am

തൃശൂർ : തൃശൂരിൽ വീണ്ടും കോൺഗ്രസ് ഗ്രൂപ്പ് യോഗം നടന്നു. 2023 ജൂൺ 8നാണ് സുധാകരപക്ഷം യോഗം ചേർന്നത്. കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ വസതിയായ മുരളീ മന്ദിരത്തിലായിരുന്നു യോഗം. യൂത്ത് കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പായിരുന്നു മുഖ്യ അജണ്ട. ആരൊക്കെ മത്സരിക്കണമെന്നതും സുധാകര പക്ഷത്തിന് വിജയം ഉറപ്പിക്കുന്ന രീതിയിൽ മെമ്പർഷിപ്പ് ചേർക്കുന്നതും യോഗത്തിൽ ധാരണയായി.

കെപിസിസി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, സി എസ് ശ്രീനിവാസൻ, മുൻ മേയർ ഐ പി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുമ്പ് എഐസിസി അംഗം അനിൽ അക്കരയുടെ നേതൃത്വത്തിൽ കെ സി വേണുഗോപാൽ പക്ഷവും യോഗം ചേർന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *