തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സെയിത് മുഹമ്മദ്, സി.പി.ഓ മാരായ ലിനീഷ്, നിതിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.