കേരളത്തിൽ 2023 ജുണ് 3 ശനിയാഴ്ചയോടെ കാലവർഷം എത്തും

തിരുവനന്തപുരം ∙ തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞു.

കേരളത്തിൽ ശനിയാഴ്ച കാലവർഷം എത്തുമെന്ന നേരത്തേയുള്ള പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് മാറ്റമൊന്നും വരുത്തിയിട്ടില്ല. കാലവർഷത്തിനു മുന്നോടിയായി വരുംദിവസങ്ങളിൽ മഴ തുടരാനാണു സാധ്യത. തെക്കൻ ജില്ലകളിലാകും കൂടുതൽ മഴ. …

ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ മെയ് 31, ജൂൺ 1 തീയതികളിൽ ഇടുക്കി ജില്ലയിലും ജൂൺ 2ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂൺ 3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →