റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാർലമെന്റ് മന്ദിരത്തിന്റെ സൃഷ്ടിക്കുപിന്നിൽ ബിമർ ഹസ്മുഖ് പട്ടേലിന്റെ കൈവിരുത് .

May 28, 2023 - 12:54 pm

ദില്ലി : ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ട പേരാണ് ഡോ. ബിമർ പട്ടേലിന്റേത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിൽപി ആണ് പ്രമുഖ ആർകിടെക്റ്റായ ബിമൽ ഹസ്മുഖ് പട്ടേൽ. രാജ്യത്തുടനീളമുള്ള സ്ഥാപന, വാണിജ്യ, ഭവന, വ്യാവസായിക, നഗര രൂപകൽപനകൾക്ക് പിന്നിൽ പ്രവർത്തിച്ച ബിമർ പട്ടേലിന്റെ കൈവിരുതാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സൃഷ്ടിക്കുപിന്നിൽ.

സെൻട്രൽ വിസ്ത പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന പ്രധാന നിർമാണങ്ങളെല്ലാം രൂപകൽപന ചെയ്യുന്നത് ബിമൽ പട്ടേലാണ്. കാശി വിശ്വനാഥ് ഇടനാഴിയും സബർമതി റിവർഫ്രണ്ട് പദ്ധതിയുമെല്ലാം അദ്ദേഹത്തിന്റെ നിർമാണങ്ങളിൽ ഉൾപ്പെടുന്നു. കൺസൾട്ടൻസി പോളിസി റിസർച്ച് അഡ്വക്കസി ഓർഗനൈസേഷനായ എച്ച്‌സിപി ഡിസൈൻഡ പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഡോ. ബിമൽ പട്ടേൽ. 1996ൽ ബിമലിന്റെ പിതാവ് ഹസ്മുഖ് പട്ടേലാണ് ഇപിസി സ്ഥാപിക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള പട്ടേലിന്റെ നിർമാണ കരവിരുതിന് 2019ൽ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആർക്കിടെക്ചറിനുള്ള ആഗാ ഖാൻ അവാർഡ് (1992), വേൾഡ് ആർക്കിടെക്ചർ അവാർഡ് (1997), അർബൻ പ്ലാനിംഗ് ആന്റ് ഡിസൈനിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ ദേശീയ അവാർഡ് (2003), ഹഡ്കോ ഡിസൈൻ അവാർഡ് (2013) എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ പട്ടേൽ നേടിയിട്ടുണ്ട്.

അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂളിലെ ലയോള ഹാളിൽ സ്‌കൂളിൽ നിന്നാണ് ബിമൽ പട്ടേൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ആന്റ് ടെക്നോളജിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ ആർക്കിടെക്ചർ പഠനം. തുടർന്ന് യുഎസിലെ യുസി ബെർക്ക്ലിയിൽ 1995ൽ പിഎച്ച്ഡി നേടി. 1990ൽ പിതാവ് ഹസ്മുഖ് പട്ടേലിന്റെ സ്ഥാപനത്തിൽ ചേർന്ന് കരിയർ കെട്ടിപ്പടുക്കാൻ ആരംഭിച്ചു.

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം ഡോ പട്ടേൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ സാധിക്കും.

പാർലമെന്റ് അംഗങ്ങൾക്ക് പുറമേ എല്ലാ രാഷ്ട്രപാർട്ടികളെയും പ്രമുഖ വ്യക്തികളെയും പാർലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 229.75 കോടി രൂപയാണ് ബിമൽ പട്ടേലിന്റെ സ്ഥാപനത്തിന് പാർലമെന്റ് മന്ദിര നിർമാണത്തിനായി നൽകുന്നത്. 64,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചത്. എംപിമാർക്കും വി.ഐ.പികൾക്കും സന്ദർശകർക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് ഉണ്ടാകുക. ദേശീയ പക്ഷിയായ മയിലിനെയും ദേശീയ പുഷ്പമായ താമരയെയും ദേശീയ വൃക്ഷമായ ആൽമരത്തെയും ഉൾക്കൊള്ളിച്ചാണ് പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *