റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടങ്ങി. മൂന്ന് കുങ്കിയാനകളെ കമ്പം നടരാജ മണ്ഡപത്തിനു സമീപം എത്തിച്ചു.അരിക്കൊമ്പൻ കമ്പത്തെ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. 2023 മെയ് 28 പുലർച്ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികൾ പറഞ്ഞു. മയക്കുവെടിവയ്ക്കാനുള്ള സംഘവും സ്ഥലത്തുണ്ട്. കമ്പത്ത് മെയ് 27 ന് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.

മെയ് 27 ന് രാത്രി അരിക്കൊമ്പൻ കഴിഞ്ഞത് ചുരുളിപ്പെട്ടി ഭാഗത്താണ്. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകർത്ത് വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. മയക്കുവെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും മാറ്റുക.

മുമ്പ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. മെയ് 27ന് കമ്പം ടൗണിൽ, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റിരുന്നു….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *