റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

May 24, 2023 - 2:59 pm

കൊച്ചി: കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനേക്കാൾ പതിന്മടങ്ങ് മാരകമായി വൈറസ് ബാധയാകും വരാൻ പോകുന്നത്. ഇത് ഫലപ്രദമായി നേരിടാൻ ലോകം സജ്ജമായിരിക്കാൻ ലോക ആരോഗ്യ സംഘടന മേധാവി ഡോക്ടർ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.

76ാം ലോക ആരോഗ്യ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് കേസുകൾ കുറഞ്ഞു വരുന്നുണ്ട്. കോവിഡ് വ്യാപനം കുറയുന്നു എന്നത് ആഗോള ആരോഗ്യ ഭീഷണി എന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഥാനോം പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള പകർച്ചവ്യാധി അവസാനിച്ചിട്ടില്ല. അതേസമയം കോവിഡിനേക്കാൾ കൂടുതൽ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയർന്നു വരാൻ സാധ്യതയുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *